വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Tuesday 27 December 2016 11:37 am IST

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വിനോദയാത്രാസംഘത്തിന്റെ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. 39 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സംഘമാണ് അപകടത്തില്‍ പെട്ടത്. മൈസൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അപകടം. നാല്‍പ്പതോളം പേര്‍ ബസിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.