ശാസ്താംകോട്ടയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം

Tuesday 27 December 2016 1:22 pm IST

കുന്നത്തൂര്‍: ശാസ്താംകോട്ട എക്‌സൈസ് ഓഫീസിന്റെ സമീപപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സജീവമെന്ന് പരാതി. പൊയ്കയില്‍മുക്കും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് കഞ്ചാവ്‌വില്‍പ്പന നടക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. ഇവിടുത്തെ തന്നെ ചില വ്യക്തികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ആക്ഷേപമുണ്ട്. രാത്രികാലങ്ങളില്‍ മേഖല കഞ്ചാവ്‌ലോബി കൈയ്യടക്കുകയാണ്. സംശയകരമായ രീതിയില്‍ രാത്രി വാഹനങ്ങള്‍ എത്തിച്ചേരാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സമീപത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഇവിടെ നിന്നുമാണ് കഞ്ചാവ് വിതരണം ചെയ്യുന്നത് എന്നാണ് വിവരം. കഞ്ചാവ് മാഫിയയുടെ ഭീഷണി മൂലം ആരും തന്നെ പരാതി നല്‍കാനും തയ്യാറാവുന്നില്ല. പ്രദേശത്ത് വീട് കയറിയുള്ള അതിക്രമങ്ങളും പതിവാണ്. ഇവിടങ്ങളില്‍ പോലീസ് എക്‌സൈസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.