കൊല്ലം: സ്ത്രീത്തൊഴിലാളികള്‍ രൂപം കൊടുത്ത തൊഴിലാളിസംഘടന കയ്യടക്കാന്‍ ഐഎന്‍ടിയുസി സംസ്ഥാനപ്രസിഡന്റ് ആര്.ചന്ദ്രശേഖരന് ശ്രമിക്കുന്നുവെന്ന് ആരോപണം. സൗത്ത് ഇന്‍ഡ്യന്‍ കാഷ്യൂവര്‍ക്കേഴ്സ് കോണ്‍ഗ്രസ് എന്ന സംഘടനയെ ആണ് ചന്ദ്രശേഖരനും കൂട്ടരും വിഴുങ്ങാന്‍ നോക്കുന്നതെന്ന് യൂണിയന് ജനറല്‍സെക്രട്ടറി എം.വസന്തകുമാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്തുപ്രവര്ത്തിച്ചിരുന്ന കുന്നത്തൂര്‍ താലൂക്ക് കാഷ്യൂ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് എന്ന സംഘടനയാണ് പിന്നീട് സംസ്ഥാനവ്യാപകമാകുക എന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യന്‍ കാഷ്യൂവര്‍ക്കേഴ്സ് കോണ്ഗ്രസായത്. എന്നാല്‍ കശുവണ്ടിമേഖലയില്‍ പുലബന്ധമില്ലാത്ത ചിലരെ ഉള്‍പ്പെടുത്തി യൂണിയന് തട്ടിയെടുക്കാനുള്ള നീക്കമാണ് ചന്ദ്രശേഖരന്റേതെന്ന് വസന്തകുമാരി കുറ്റപ്പെടുത്തി. ചന്ദ്രശേഖരന്റെ സ്ത്രീതൊഴിലാളിവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ ചുമതലകളില്‍ നിന്ന് താന്‍ രാജിവെക്കുകയാണെന്ന് വസന്തകുമാരി അറിയിച്ചു. പത്രസമ്മേളനത്തില്‍ എ.സീനത്ത്, കെ.മുത്തുബീവി, സി.ശ്രീദേവിയമ്മ, എസ്.ഉമൈബ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: