അമ്പലപ്പുഴ: അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് വൃദ്ധയ്ക്കും, ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരനായ പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പെന്നത്തറ വീട്ടില്‍ സതീശന്റെ മകന് ഗിരീഷ് (22), പുറക്കാട് പഴയങ്ങാടി മേലേ വീട്ടില്‍ തങ്കമണി (75) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴയങ്ങാടി കാവില്‍ ശിവക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. അമിത വേഗതയില്‍ തെക്കുഭാഗത്തു നിന്നും വടക്കോട്ടു വന്ന ഗിരീഷ് സഞ്ചരിച്ച ബൈക്ക് റോഡിനുസമീപം നിന്ന തങ്കമണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണംതെറ്റിയ ബൈക്കും ഓടിച്ചിരുന്ന ഗിരീഷും റോഡിലേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: