സംഘത്തിന്റേത് മികച്ച വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനം : ദേവി ജ്ഞാനാഭനിഷ്ഠ

Tuesday 27 December 2016 8:19 pm IST

ഓമല്ലൂര്‍: നിരന്തര പരിശീലനത്തിലടെ മികച്ച വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയ സ്വയംസേവകസംഘം നടത്തുന്നതെന്ന് പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പറഞ്ഞു. ഓമല്ലൂരില്‍ ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിനി. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനും സംഘപ്രര്‍ത്തകര്‍ക്ക് സാധിക്കുമെന്നും ദേവിജ്ഞാനാഭനിഷ്ഠ പറഞ്ഞു. വര്‍ഗ്ഗ് അധികാരി എ.രവീന്ദ്രന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാരക് കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ്ഗ് കാര്യവാഹ് സി.കെ.സുരേഷ്, ജില്ലാ സംഘചാലക് അഡ്വ.പി.കെ.രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് എന്‍.വേണു, എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട സംഘജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും 200 സ്വയംസേവകര്‍ പങ്കെടുക്കുന്ന വര്‍ഗ്ഗ് 31 ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.