130-വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം ക്യാംപസിലാണിത് .പെരിന്തല്‍മണ്ണ ക്യാംപസിലെ കാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയുണ്ടായത്.
220-പേരെ വാഗാ അതിര്‍ത്തിയില്‍ പാക് സൈന്യം കൈമാറും. ഇത്രയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന് വിട്ടയച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇവര്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തും.
413- നോട്ട് ഔട്ട്. ക്ലബ് ലീഗില്‍ ചരിത്രം കുറിച്ച് പങ്കജ് ഷാ.ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഒന്നാം ഡിവിഷന് ടൂര്‍ണമെന്റില്‍ പുറത്താകാതെ 413 റണ്‍സ് അടിച്ച് ബംഗാള്‍ താരം ചരിത്രം കുറിച്ചു.
650 -കോടിയുടെ കള്ളപ്പണം മാറിയത് 700 വ്യാജ അക്കൗണ്ടുകള്‍ വഴി. സൂറത്തിലെ കള്ളപ്പണക്കാരന് കിഷോര്‍ ഭാജിയാവാല കള്ളപ്പണം വെളുപ്പിച്ചത് 700 ബെനാമി അക്കൗണ്ടുകള്‍ വഴിയെന്ന് സിബിഐ വൃത്തങ്ങള്‍.
900-ഗ്യാസ് സിലിണ്ടറുകള്‍ കര്‍ണ്ണാടകയില്‍ പൊട്ടിത്തെറിച്ചു. ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണി എന്ന സ്ഥലത്ത് രണ്ടു ട്രക്കുകളിലായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പൊട്ടിത്തെറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: