കല്‍പ്പറ്റ: പത്ത് ഏക്കര്‍ സ്ഥലത്ത് സജ്ജീകരിച്ച ഫ്ളവര്‍ഷോ – വസന്തോത്സവം വയനാട്ടില്‍ തുടങ്ങി. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനുവരി ഏഴിന് സമാപിക്കും. നിലത്തു തന്നെ പൂച്ചെടികള്‍ വളര്ത്തിയെടുക്കുന്നുവെന്നത് വസന്തോത്സവത്തിന്റെ പ്രത്യേകത. മെറി ഗോള്‍ഡ് തോട്ടം, സൂര്യകാന്തിപ്പാടം. നൂറ് കണക്കിന് കള്ളി ചെടികളുള്ള ഡിസേര്‍ട്ട് ഗാര്ഡന് തുടങ്ങിയവയുമുണ്ട്. ചൈന, ഇന്തോനേഷ്യ, പോളണ്ട്, തായ്ലന്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളായ ചെടികളാണ് പുഷ്പ നഗരിയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: