ലൗ ജിഹാദ്: പോലീസ് അന്വേഷണം നിര്‍ജീവം

Tuesday 27 December 2016 9:05 pm IST

മലപ്പുറം: ലൗ ജിഹാദ് കേസുകള്‍ അന്വേഷിക്കുന്നതില്‍ പോലീസ് വിമുഖത കാണിക്കുന്നതായി പരാതി. സമീപകാലത്തെ കേസില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. പല കേസിലും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൃത്യമായ തെളിവ് നല്‍കിയിട്ടും അന്വേഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പോപ്പുലര്‍ ഫ്രണ്ടും, എസ്ഡിപിഐയും ആസൂത്രിതമായി നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സിപിഎമ്മിന്റെ മൗനാനുവാദമുണ്ട്. ആ നിലപാട് തന്നെയാണ് പോലീസിനും. മിക്ക കേസുകളിലും ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ സംഘം നേരിട്ട് കോടതിയില്‍ ഹാജരാക്കുകയാണ് പതിവ്. അപ്പോഴേക്കും സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്നും കോടതിയില്‍ പറയാനുള്ള പരിശീലനം പെണ്‍കുട്ടിക്ക് ലഭിച്ചിട്ടുണ്ടാകും. ഇതോടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ അവളുടെ താത്പര്യപ്രകാരം ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം പോകാന്‍ കോടതി അനുവാദവും നല്‍കും. വളര്‍ത്തി വലുതാക്കിയ മകള്‍ക്ക് മകള്‍ കൈവിട്ട് പോകുന്നത് നിസഹായതയോടെ നോക്കി നില്‍ക്കാനേ കഴിയൂ. മതപഠനത്തിനും സമ്മര്‍ദ്ദത്തിനുമുള്ള സമയം മനപൂര്‍വ്വം പോലീസ് അനുവദിക്കുകയാണെന്നാണ് മാതാപിതാക്കളുടെ പരാതി. ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹിന്ദുഐക്യവേദി അടക്കമുള്ള സംഘടനകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.