പീരുമേട്: വണ്ടിപ്പെരിയാറിന് സമീപം വള്ളക്കടവ് റോഡില്‍ നിന്നിരുന്ന ചന്ദനമരം മുറിച്ച് കടത്തി. മൂന്ന് ചന്ദനമരങ്ങളാണ് കടത്തിയത്. വലുപ്പം കുറഞ്ഞ ചന്ദനമരമാണ് മുറിച്ചത്. 5 ലക്ഷം രൂപ വിലവരുന്ന മരങ്ങളാണ് കടത്തിയത്. വണ്ടിപ്പെരിയാര്‍ റേഞ്ചിന് കീഴില്‍ വരുന്ന ഇവിടെ ഇത്തരത്തിലൊരു മോഷണം ഉണ്ടായത് വനം വകുപ്പിനും തലവേദനയാകുന്നുണ്ട്. റോഡരികില്‍ നിന്നിരുന്ന മരം ഉദ്യോഗസ്ഥരുടെ മൗനാനുവാദമില്ലാതെ കടത്താനാകുകേലാ എന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: