പറയംകുളത്തും ചത്തിയറയിലും വീടുകളില്‍ മോഷണം

Tuesday 27 December 2016 9:11 pm IST

ചാരുംമൂട്: പറയംകുളത്തും, ചത്തിയറയിലും വീടുകളില്‍ മോഷണം. ചത്തിയറയില്‍ സൈക്കിള്‍ ഉള്‍പ്പെടെ വീടിനു പുറത്തുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പറയംകുളം ജംഗ്ഷന് സമീപം സിറാജ്മഹലില്‍ പരേതനായ മുഹമ്മദ്ഖാന്റെ വീട്ടിലാണ് താമസക്കാരില്ലാത്ത സമയം മോഷണം നടന്നത്. ഭാര്യ ഫാത്തിമയും മക്കളായ മുഹമ്മദ് സെയ്തും, ഖദീജയും മലപ്പുറത്ത് മരണവീട്ടില്‍ ആയിരുന്നു. അടച്ചിട്ടിരുന്ന വീടിന്റെ കതക് തുറന്ന് കിടക്കുന്നത് അയല്‍വീട്ടിലെ ബന്ധുവാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീട്ടുകാര്‍ എത്തിയ ശേഷമേ മോഷണം സംബസിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.വീടിന്റെ പൂമുഖത്തെ ഗ്രില്ലിന്റ താഴ് തകര്‍ത്തിട്ടുണ്ട്. മുന്‍വശെത്തെയും മുറികളുടെയും വാതിലുകള്‍ കുത്തിതുറന്ന നിലയിലാണ്. അലമാരകള്‍, കബോര്‍ഡുകള്‍ എന്നിവയും തകര്‍ത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ആലപ്പുഴ നിന്നും വിരലടയാള വിദഗ്ധരും നൂറനാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. താമരക്കുളം ചത്തിയറ വൃന്ദാവനത്തില്‍ ഡോ. കഷ്ണകുമാര്‍, ചത്തിയറ പ്രഭാതത്തില്‍ പ്രകാശ്, സഹോദരന്‍ രാജേന്ദ്രഭവനം രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നും കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന 12000 രൂപ വിലയുള്ള സൈക്കിളും, പൂമുഖത്ത് തൂക്കിയിരുന്ന സ്റ്റാറും ബള്‍ബും മോഷ്ടിച്ചു. പ്രകാശിന്റെ വിടിന്റെ പുമുഖത്തുണ്ടായിരുന്ന ചൂരല്‍ കൊണ്ടുള്ള ഊഞ്ഞാല്‍ കസേര, ക്രിസ്തുമസ് ട്രീ, അന്‍പതോളം റബ്ബര്‍ ഷീറ്റുകള്‍, ചാക്കില്‍ സൂക്ഷിച്ചിരുന്ന ഒട്ടുപാല്‍ എന്നിവയാണ് മോഷണം പോയത്. രാജേന്ദ്രന്റ വീട്ടില്‍ നിന്നും പുറത്തിരുന്ന ഹെല്‍മെറ്റാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യവും മോഷണശ്രമവും നടന്നിരുന്നു. നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.