അനധികൃത തോല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന ലോഡ് നാട്ടുകാര്‍ തടഞ്ഞു

Tuesday 27 December 2016 9:17 pm IST

രാമപുരം: കൂടപ്പുലത്തെ വിവാദമായ തോല്‍ ഫാക്ടറിയിലേയ്ക്ക് രാത്രിയില്‍ കൊണ്ടുവന്ന മൂന്ന് ലോഡ് തോല്‍ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു. നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് തോല്‍ ഫാക്ടറി മാസങ്ങള്‍ക്ക് മുന്‍പ് അടച്ച് പൂട്ടിയതായിരുന്നു. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ രാത്രികാലങ്ങളില്‍ പലപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും ഇവിടേയ്ക്ക് മൃഗത്തോല്‍ എത്തിയിരുന്നു. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ലോഡ് പിടികൂടുകയായിരുന്നു. ദുര്‍ഗന്ധവും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെയാണ് നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങി ഫാക്ടറി പൂട്ടിച്ചത്. രാമപുരം പോലീസ് സ്ഥലത്തെത്തി മൂന്ന് ലോഡുകളും കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി. വാര്‍ഡ് മെമ്പര്‍ എം.പി. ശ്രീനിവാസ്, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ഡി.സി.സി. ജനറല്‍ സെക്രട്ടറി സി. റ്റി. രാജന്‍ തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ അയവ് വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.