കറുകച്ചാല്‍: നെടുംകുന്നം വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നെടുംകുന്നം വില്ലേജ് സംരക്ഷണ കൂട്ടായ്മ രൂപീകരിച്ചു. പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്,ഗവ. ആശുപത്രി, മൃഗാശുപത്രി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവ പ്രവര്‍ത്തിക്കുമ്പോള്‍ വില്ലേജ് ഓഫീസ് മാത്രം കവലയില്‍ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പഞ്ചായത്തു കമ്മിറ്റിയിലും സര്‍ക്കാര്‍ അധികൃതര്‍ക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
കേരള വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ റവ.ഡോ. ജോസപ് പുതുപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നെടുംകുന്നം ദേവസ്വം പ്രസിഡന്റ് വിനീത് എസ്. പിള്ള, ജമാ അത്ത് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് റാവുത്തര്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ്, വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: