വാകത്താനം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും കള്ളപ്പണ നിരോധനത്തിന് കേരളത്തിലെ ഇടതു-വലതു മുന്നണികല്‍ നടത്തിവരുന്ന കുപ്രചരണങ്ങള്‍ക്കുമെതിരെ ബിജെപി വാകത്താനം പഞ്ചായത്ത് കമ്മിറ്റി ഞാലിയാകുഴി ടൗണില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍ ജനകീയ സദസ്സ് ഉത്ഘാടനം ചെയ്തു. നീറിക്കാട് കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി കെ.പി ഭുവനേശ്, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി എം.എ. അനില്‍കുമാര്‍ വാകത്താനം, ബിജെപി മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: