കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തില്‍

Tuesday 27 December 2016 10:26 pm IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌സാഥ്‌സിംഗ് ഇന്ന് കേരളത്തിലെത്തും. സംസ്ഥാന പുനഃസംഘടനാനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിച്ച ദക്ഷിണമേഖലാ സമിതിയിയുടെ 27-ാം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. കേരളം, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, പുതുശേരി, ആന്ധ്രപ്ര ദേശ് സംസ്ഥാനങ്ങള്‍ അംഗങ്ങളായ സമിതിയുടെ ചെയര്‍മാനാണ് രാജ്‌നാഥ്‌സിംഗ്, വൈസ് ചെയര്‍മാന്‍ സമ്മേളനത്തിനു ആതിഥ്യം വഹിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം ഹോട്ടല്‍ ടാജ് വിവാന്റയിലാണ് സമ്മേളനം. ഉച്ചയ്ക്ക് 1.30 തിരുവനന്തപുരം വിമാനത്താവളത്തില്‍ രാജ്‌നാഥ്‌സിംഗ് എത്തും. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, കേന്ദ്രസര്‍ക്കാര്‍, ഉന്നത ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച് സമിതി വൈസ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ നളിനി നെറ്റോ, ഷീല തോമസ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിനുശേഷം കൊച്ചിയിലെത്തുന്ന രാജ്‌നാഥ്‌സിംഗ് റോഡുമാര്‍ഗം ഗുരുവായൂരിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം കൊച്ചിയിലെത്തിയശേഷം ദല്‍ഹിക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.