ന്യൂദല്‍ഹി: രാജ്യത്തെ നൂറു റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈയായി. കൊല്ലത്താണ് ഇത് ഏറ്റവും ഒടുവില്‍ ഏര്‍പ്പെടുത്തിയത്. 2016 ല്‍ നൂറ് സ്റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അടുത്ത വര്‍ഷത്തോടെ ഇത് 400 സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര തീരുമാനം.
തുടക്കം മുംബൈയിലായിരുന്നു. നൂറാമത്തെ സ്റ്റേഷന് കൊല്ലവും. ഗൂഗിളിന്റെ സഹായത്തോടെയാണ് റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ ഏര്‍പ്പെടുത്തിയത്. ഒരു കോടിയാള്ക്കാര് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: