ഇസ്ലാമാബാദ്: പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ കിഴക്കന്‍ മേഖലയിലൂടെ ഇന്ത്യയെ ആക്രമിക്കുവാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മ്യാന്മാര്, തായ്ലന്ഡ് അതിര്‍ത്തിവഴി ഇന്ത്യയെ ആക്രമിക്കുന്നതിനാണു പദ്ധതിയിട്ടിരിക്കുന്നത്.
മ്യാന്മാര്, തായ്ലന്ഡ് അതിര്‍ത്തികളില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായണ് റിപ്പോര്‍ട്ട്. ഇതിനായി താലിബാന് പോരാളികളെ ഉപയോഗിച്ചു രോഹിങ്ക്യ മുസ്ലിങ്ങളെ ഐഎസ്ഐ പരിശീലപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വലിയ തോതിലുള്ള ആയുധ ശേഖരവും പണവും ഐഎസ്ഐ ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരാക്രമണം നടത്താനുള്ള പദ്ധതി ആവീഷ്കരിക്കുന്നതിന് വേണ്ടി രോഹിങ്ക്യ സംഘടന നേതാവ് മൗലാന അബ്ദുള്‍ കുദ്ദൂസുമായും ലഷ്കര്‍ ഇ തോയ്ബ ഭീകരന് ഹാഫിസ് സെയ്ദുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: