തൃശൂര്‍: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പരാജയത്തിന്റെ നെല്ലിപ്പടിയിലാണെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന സമിതി.
സര്‍വ്വകലാശാല-കോളേജ് നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ഈ വര്‍ഷം നടന്ന പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ പലതും മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു. വൈസ് ചാന്‍സലര്‍ നിയമനങ്ങളും ചട്ടങ്ങള്‍ പാലിച്ചല്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസുകളെ രാഷ്ട്രീയവത്കരിക്കുകയാണ്. ഫെബ്രുവരി 26 ന് ആലുവയില്‍ അധ്യാപക സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പ്രസിഡന്റ് ഡോ.സി.കെ മധുസൂദനന്, സെക്രട്ടറി പ്രൊഫ.വി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: