യുവാവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

Wednesday 28 December 2016 9:06 pm IST

മാനന്തവാടി: യുവാവിന് കടുവയുടെ ആക്രമണത്തില്‍ പരിക്ക്. ബാവലി തോണിക്കടവ് തുറമ്പൂര്‍ കോളനിയിലെ വെള്ളുവിന്റെ മകന്‍ സുധീഷ്(19)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ ബാവലി പുഴയില്‍ കുളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ കടുവ പിന്തിരിഞ്ഞ് പോവുകയായിരുന്നു. കൈക്കും കഴുത്തിനും പരിക്കേറ്റ സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ വനപാലകരും കൂടെയുണ്ടായിരുന്നവരുമാണ് ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.   കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ സുധീഷ്  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.