കല്‍പ്പറ്റ: എടക്കല്‍ ഗുഹാസംരക്ഷണത്തിന്റെ മുപ്പതാമത് വാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി എട്ടിന് ചരിത്ര സെമിനാര്‍ നടത്തുന്നു. ജനുവരി എട്ടിന് അമ്പലവയല്‍ ഹോട്ടല്‍ മൗണ്ട് അവന്യൂവില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സെമിനാര്‍.
ചരിത്രപണ്ഡിതന്‍ പ്രഫ.എം.ജി.എസ് നാരായണന് ഉദ്ഘാടനം ചെയ്യും.
ഡോ. എം.ആര്.രാജന് ഗുരിക്കള്‍ (എടക്കല്‍ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും), ഡോ.എം.ആര്. രാഘവവാര്യര്(എടക്കല്‍ പൈതൃകം), ഡോ.കെ.കെ.ശ്രീജിത്ത്(വയനാട്ടിലെ ജൈന സംസ്കൃതി), ഡോ. കെ.കെ.മുഹമ്മദ്(വയനാടിന്റെ പരിസ്ഥിതി ചരിത്രം) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി നാലിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരത്തിന് 9744659671, 9400440668, 8547590222.
പ്രതികരിക്കാൻ ഇവിടെ എഴുതുക: