ഇത്തിത്താനം(കോട്ടയം): കുറിച്ചി ആതുരാശ്രമം സ്ഥാപകനും മഠാധിപതിയും ആയിരുന്ന ആതുരദാസ് സ്വാമിയുടെ പ്രഥമശിഷ്യ മാതാജി ജ്യോതിര്‍മയി (95) സമാധിയായി.
പൂര്‍വ്വാശ്രമത്തില്‍ പത്തനാട്ടു പനവേലില്‍ പരമേശ്വരപണിക്കരുടെയും പാര്‍വ്വതി അമ്മയുടെയും പുത്രിയായി ജനിച്ചു.
ചെറുപ്പം മുതല്‍ തന്നെ ആധ്യാത്മിക കാര്യങ്ങളില്‍ പ്രാവീണ്യം നേടിയിരുന്നു. സംഗീതത്തിലും കവിതാരചനയിലും നിപുണയായിരുന്നു. നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്.
1984 ല്‍ വിധിപ്രകാരം ആതുരദാസ് സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ചു. കുരട്ടിമല ആതുരാശ്രമം മഠാധിപതിയായിരുന്നു. അഗ്നിസമാധി ഇന്ന് രാവിലെ 10 ന് കുരട്ടിമല ആശ്രമവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: