ഇടത് സര്‍ക്കാരിന് താക്കിതായി ക്ഷീര കര്‍ഷക പ്രതിക്ഷേധം
അടിമാലി: പാല്‍വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകരുടെ നേതൃത്വത്തില്‍ അടിമാലിയില്‍ പാല് നിരത്തിലൊഴുക്കി നടത്തിയ പ്രതിക്ഷേധ സമരം പിണറായി സര്‍ക്കാരിന് താക്കിതായി. കേരള മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ സമരത്തില്‍ മേഖലയിലെ വിവിധ ക്ഷീര സംഘങ്ങള്‍ക്ക് കീഴിലുളള നൂറുകണക്കിന് ക്ഷീര കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തു. കന്നുകാലിയെ മുന്നില്‍ നിര്‍ത്തി വാണ ിജ്യകേന്ദ്രമായ അടിമാലിയിലേക്ക് പ്രകടനമായാണ് കര്‍ഷകര്‍ എത്തിയത്. അടിക്കടി കാലിതീറ്റ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കുന്ന മില്‍മ പാല്‍വില വര്‍ദ്ധിപ്പിക്കാത്തത് കര്‍ഷകരോടുളള വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ പാലിന് 50 രൂപയായി വിലവര്ദ്ധിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കാലിതീറ്റ ഇന്‍സെന്റീവ് 3 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, മില്‍മയില്‍ നിന്നും സംഘങ്ങള്‍ക്കുളള പാല്‍വില മാര്‍ജ്ജിന്‍ വര്‍ദ്ധിപ്പിക്കുക, കാലിതീറ്റ മാര്‍ജ്ജിന്‍ വര്‍ഷം മുഴുവന്‍ നടപ്പാക്കുക, പാല്‍വില ബാങ്കുകള്‍ വഴി നല്‍കുന്നത് മാറ്റി സംഘങ്ങള്‍ക്ക് തന്നെ നല്കുന്ന സംവിധാനം പുനസ്ഥാപിക്കുക, ക്ഷീരകര്‍ഷക പെന്‍ക്ഷന്‍ 1000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, മൃഗഡോക്ടര്മ്മാരുടെ സേവനം സുമഗമാക്കുക,കന്നുകുട്ടി പരിപാലന പദ്ധതി പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കെ.പി.ബേബി പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പോള്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുന്‍ മില്‍മ ചെയര്‍മ്മാന്‍ പി.എസ്.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി.ജോയി,പി.ആര്.സലീംകുമാര്‍, സണ്ണി മുരിക്കാശ്ശേരി, ജോര്‍ജ്ജ് ചിന്നാര്‍,പാപ്പച്ചന്, തോമസ് കൂട്ടുങ്കല്‍ എന്നിവര്‍ സംസാരിച്ചു.