മറയൂര്‍: കടുവ സംരക്ഷണ കേന്ദ്രത്തില്‍ രോഗബാധിതയായി കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. തമിഴ്നാട് ഉടുമലൈ ആനമല ടൈഗര്‍ റിസര്‍വിലെ ഈസല്തിട്ടിലാണ് 30 വയസ് പ്രായം തോന്നിക്കുന്ന പിടിയാന ചെരിഞ്ഞത്. ഈമ്പല്തെട്ടിലെ വനവാസി കുടിയോട് ചേര്‍ന്ന് ഒരാഴ്ച്ച മുമ്പാണ് ആനയെ അവശനിലയില്‍ കണ്ടത്. തുടര്‍ന്ന് വെറ്റിറനറി ഡോക്ടര്‍മാരെത്തി ചികിത്സ നടത്തിയിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞ രാത്രിയാണ് ചെരിയുന്നത്. രക്ത സംബന്ധമായ രോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടത്തി ജഡം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: