റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും: ബിജെപി

Wednesday 28 December 2016 9:21 pm IST

കോട്ടപ്പാറ: മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനോട് പഞ്ചായത്ത് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി മടിക്കൈ പഞ്ചായത്ത് മുപ്പതാം നമ്പര്‍ ബൂത്ത് സമ്മേളനം തീരുമാനിച്ചു. മുത്തപ്പന്‍തറ വാഴക്കോട് റോഡ്, പെരൂര്‍ അഞ്ചാം വയല്‍ റോഡ്, കോട്ടപ്പാറ നര്‍ക്കല റോഡ് എന്നി റോഡുകളാണ് ജനങ്ങള്‍ക്ക് ദുരിതമായി കിടക്കുന്നത്. വാര്‍ഡിലെ ജനങ്ങള്‍ക്ക് ചാളക്കടവിലെ പഞ്ചായത്ത് ഓഫീസിലേക്കും വില്ലേജ് ഓഫീസ്, കൃഷിഭവന്‍ സ്ഥിതി ചെയ്യുന്ന മടിക്കൈ, അമ്പലത്തുകരയിലേക്കുംമെത്താന്‍ ഏളുപ്പവഴിയായ വാഴക്കോട് മുത്തപ്പന്‍തറ റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡണ്ട് കെ.എം മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് പി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പി.മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദ് ശിവജി നഗര്‍ സ്വാഗതവും, സി.കുമാരന്‍ നന്ദിയും പറഞ്ഞു.