ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ തിരുവാതിരമഹോത്സവം 31 മുതല്‍

Wednesday 28 December 2016 9:22 pm IST

തൃശ്ശൂര്‍:ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ തിരുവാതിരമഹോത്സവം 31 മുതല്‍ ജനുവരി 11 വരെ നടക്കും.31ന് കാലത്ത് 7.30 ന് ചൊവ്വല്ലൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും പട്ടും-താലി തിരുവാഭരണഘോഷയാത്ര ആരംഭിക്കും.ഊരാളന്‍ കീഴില്ലം കൃഷ്ണന്‍ നമ്പൂതിരിയും മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിക്കും.എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ 12 വരെയും വൈകീട്ട് 5 മുതല്‍ 8 വരെയും പട്ടും താലിയും ചാര്‍ത്തല്‍ നടക്കും.സമ്പൂര്‍ണ്ണ നാരായണീയ പാരായണം,ആദ്ധായത്മിക പ്രഭാഷണം,അക്ഷരശ്ലോക സദസ്സ്,കലാപരിപാടികള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.എല്ലാ ദിലസവും കാലത്ത് 8 മുതല്‍ രാത്രി 7 വരെ അന്നദാനം ഉണ്ടായിരിക്കും.ജനുവരി 11 ന് രാത്രി 8.30 ന് നടക്കുന്ന പട്ടും താലി സമര്‍പ്പണ ഭജനാഘോഷയാത്രയോടുകൂടി തിരുവാതിരമഹോത്സവത്തിന് സമാപനമാകും.ഭാരവാഹികളായ രാംദാസ് ചൊവ്വല്ലൂര്‍,യു.ആര്‍.ദാമോദരന്‍,എം.ഉണ്ണികൃഷ്ണന്‍ നമ്പീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.