വിഭിന്നശേഷിക്കാര്‍ക്ക് സൗകര്യം ഒരുക്കണം: സി.എന്‍.ജയദേവന്‍

Wednesday 28 December 2016 9:23 pm IST

തൃശ്ശൂര്‍:പൊതുഖജനാവിലെ തുക ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ വിഭിന്നശേഷിയുളളവരുടെ സുഗമമായ പ്രവശേനത്തിന് സൗകര്യമൊരുക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കണമെന്ന് സി.എന്‍.ജയദേവന്‍ എം.പി. പറഞ്ഞു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് അനുമതിയായ പദ്ധതികളില്‍ ജനുവരി അഞ്ചിനകം എസ്റ്റിമേറ്റ് സമര്‍പ്പിക്കാത്തവയുടെ പട്ടിക ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും എം.പി. മുന്നറിയിപ്പ് നല്‍കി. ജില്ലാ ആസൂത്രണഭവന്‍ ഹാളില്‍ പദ്ധതിപുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു എം.പി. മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച പദ്ധതികളില്‍ പൂര്‍ത്തിയാക്കാത്തവയുടെ പുരോഗതി റിപ്പോര്‍ട്ട് ഡിസംബര്‍ 31നകം ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണം. പകുതിയിലേറെ പൂര്‍ത്തിയായ പദ്ധതികളുടെ പാര്‍ട്ട്ബില്‍ ജനുവരി 15 നകം നല്‍കണം. 2014-15ലെ 21ഉം, 2015-16ലെ 42ഉം, 2016-17ലെ 33ഉം പദ്ധതികളുടെ പുരോഗതി വിലയിരുത്തി ന്യൂനതകള്‍ കണ്ട അഞ്ച് പദ്ധതികള്‍ യോഗം റദ്ദാക്കി. 2014-15, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ സി.എന്‍.ജയദേവന്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 7.5 കോടി രൂപയാണ് അനുവദിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ എം.പി. അനുവദിച്ച 16 കോടിയുടെ 323 പദ്ധതികളില്‍ 196 എണ്ണത്തിന് ഭരണാനുമതി ലഭിച്ചു. ഇത് 9.7 കോടി പദ്ധതി തുക വരും. 118 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 73 എണ്ണം പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. 66.47% തുക വിനിയോഗിച്ച് കഴിഞ്ഞതായും എം.പി. അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യു.ഗീത, എ.ഡി.എം. സി.കെ.അനന്തകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.