കടുത്തുരുത്തി: കാട്ടാംപാക്ക് ചായന്മാക്ക് ഭാഗങ്ങളില്‍ കഞ്ചാവ് കൈവശം വച്ചതിന് രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവമ്പാടി വെളുത്തേടത്തുപറമ്പില്‍ തങ്കപ്പന് മകന് ഗോകുല്തങ്കപ്പന് (22), മേടെപറമ്പില് സുകുവിന്റെ മകന് അരുണ്‍ എം.എസ്. (20) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളുംപിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: