കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്നിക്ക് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ക്രൂര റാഗിങിനെതിരെ എബിവിപി ധര്‍ണ്ണ നടത്തി.
സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് ധര്‍ണ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐയുടെ ദളിത് പീഡനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം ഭരിക്കുന്ന കേരളത്തില്‍ ദളിതര്‍ക്കു നേരെ നിരവധി അക്രമങ്ങളാണ് നടക്കുന്നത്. അതിലൊന്നാണ് നാട്ടകത്തെ റാഗിംഗ്. ദളിതരെ സിപിഎം സ്നേഹിക്കുന്നത് വോട്ട് ബാങ്കിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ദളിതരോടുള്ള അക്രമവും ക്രൂരതയും സി പിഎം അവസാനിപ്പിച്ചില്ലങ്കില്‍ വരും നാളുകളില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: