ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ കളിയില്‍ സ്റ്റോക്ക് സിറ്റിയെ ഒന്നിനെതിരെ നാലു ഗോളിന് തുരത്തി ലിവര്‍പൂള്‍.
ആദം ലല്ലാന (34), റോബര്‍ട്ടൊ ഫിര്‍മിനോ (44), ഡാനിയല്‍ സ്റ്ററിഡ്ജ് (70) എന്നിവരുടെ ഗോളും ജിയാനെല്ലി വാംഗയുടെ സെല്‍ഫ് ഗോളുമാണ് ലിവര്‍പൂളിന് മികച്ച ജയം സമ്മാനിച്ചത്. ജൊനാഥന് വാള്‍ട്ടേഴ്സ് സ്റ്റോക്കിന്റെ ആശ്വാസം. 18 കളികളില്‍ 40 പോയിന്റുമായാണ് ലിവര്‍പൂള്‍ രണ്ടാമതുള്ളത്. 46 പോയിന്റുള്ള ചെല്‍സി ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റി (39), ആഴ്സണല്‍ (37) മൂന്ന്, നാല് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: