ചെന്നൈ: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഇരട്ട സെമി. പുരുഷ, വനിതാ വിഭാഗങ്ങളില്‍ അനായാസ ജയത്തോടെ കേരളം സെമിയിലെത്തി. പുരുഷന്മാരില് ഹിമാചല്‍ പ്രദേശിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തിയപ്പോള്‍ (25-14, 25-11, 25-13), വനിതകളില്‍ ബംഗാളിനെ കീഴടക്കി, സ്കോര്‍: 25-10, 25-15, 25-17.
പുരുഷന്മാരില് റെയില്‍വേസ്, പഞ്ചാബ്, തമിഴ്നാട് ടീമുകളും; വനിതകളില്‍ റെയില്‍വേസ്, ആന്ധ്ര, മഹാരാഷ്ട്ര ടീമുകളും സെമിയിലെത്തി. പുരുഷന്മാരില് റെയില്‍വേ, ആന്ധ്രയെ കീഴടക്കി, സ്കോര്‍: 25-20, 25-20, 25-23. പഞ്ചാബ്, സര്‍വീസസിനെയും (25-22, 25-28, 25-23); തമിഴ്നാട്, രാജസ്ഥാനെയും (25-20, 25-20, 25-21) മറികടന്നു.
വനിതകളില്‍ റെയില്‍വേസ്, ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു, സ്കോര്‍: 25-14, 25-11, 25-13. ആന്ധ്ര, തെലങ്കാനയെയും (25-13, 25-8, 25-17); മഹാരാഷ്ട്ര, തമിഴ്നാടിനെയും (25-18, 25-7, 25-11) കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: