മണ്ഡലകാല ഉത്സവം

Wednesday 28 December 2016 11:33 pm IST

കുഴിത്തുറ: അണ്ടുകോട് അളപ്പന്‍കോട് ശ്രീ ഈശ്വരകാലഭൂതത്താന്‍ ക്ഷേത്രത്തിലെ മണ്ഡലകാല ഉത്സവം ആരംഭിച്ചു. ദേവന്റെ ആനപ്പുറത്ത് എഴുന്നെള്ളത്ത് 31 നാണ്. 28ന് രാവിലെ 5.15ന് ഗണപതിഹോമം, 6.00ന് പാല്‍ തേന്‍ ഭസ്മാഭിഷേകം, 6.30ന് ഉഷപൂജ, 7.30ന് എതിരേറ്റ് പൂജ, 9.00ന് പന്തീരടി പൂജ, ഉച്ചക്ക് 12ന് ഉച്ച പൂജ, 12.30ന് അന്നദാനം, വൈകുന്നേരം 5.00ന് 1008 തിരുവിളക്ക് പൂജ, നേതൃത്വം നെട്ടങ്കോട് ശാരദാശ്രമ മഠാധിപതി യോഗേശ്വരി മീരാപുരി മാതാജി. 6.30ന് അലങ്കാര ദീപാരാധന, രാത്രി 7ന് പുഷ്പാഭിഷേകം, 7.30ന് ഹിന്ദുമത സമേമളനം, സ്വാമി ശിവാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, കൈമനം), സ്വാമി ബാലകൃഷ്ണാനന്ദജി (വിവേകാനന്ദാശ്രമം, വെള്ളിമല), 8.30ന് ഭജന, 9.30ന് നൃത്ത നൃത്ത്യങ്ങള്‍. 29ന് രാവിലെ 9.00ന് മതപാഠശാല വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക മത്സരങ്ങള്‍, രാത്രി 8.00ന് ഭക്തി ഗാനമേള, 9.30ന് ഗാനമേള 30ന് രാവിലെ 10ന് ഗീതാപാരായണം, വൈകുന്നേരം 6.30ന് അലങ്കാര ദീപാരാധന, രാത്രി 7.00ന് പുഷ്പാഭിഷേകം, 7.30ന് ഭജന, 8.00ന് വനിതാ സമ്മേളനം, 9.30ന് മതപാഠശാലാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, 31ന് ഉച്ചക്ക് ഭഗവാന്‍ പള്ളിവേട്ടയ്ക്കുള്ള പുറപ്പാട്, 4.00ന് കാര്യത്തറ ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തില്‍ നിന്നും കാവിക്കൊടിയും മുത്തുക്കുടയുമേന്തിയ ബാലന്മാര്‍, തകില്‍, നാദസ്വരം, പഞ്ചവാദ്യം, ശിങ്കാരിമേളം, ദേവരൂപം, തെയ്യം, ഫ്‌ളോട്ട്, അലങ്കാര വാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നെറ്റിപ്പട്ടം, വെണ്‍ചാമരം, മുത്തുക്കുട ചൂടിയ 12 ഗജവീരന്മാര്‍ എഴുെന്നള്ളത്ത് തുടങ്ങും. രാത്രി 10.00ന് അളപ്പന്‍പ്പാറയില്‍ പള്ളിവേട്ട. ക്ഷേത്ര ആഡിറ്റോറിയത്തില്‍ രാത്രി 7.00ന് മതസമ്മേളനം-അദ്ധ്യക്ഷന്‍ സ്വാമി വത്സലാഞ്ചനന്‍. 9.30ന് ബാലെ-ശ്രീരുദ്ര ഹേരംഭന്‍, 12.ന് മെഗാ ഗാനമേള, 12.30ന് ക്ഷേത്രത്തിനുള്ളില്‍ എഴുന്നെള്ളത്ത്, 1.00ന് പൂഷ്പാഭിഷേകം, 1.30ന് കളമെഴുത്തും പാട്ടും, 1ന് ഉച്ചക്ക് 12.30ന് നടക്കുന്ന കഞ്ഞിവീഴ്‌ത്തോടെ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.