മലയിന്‍കീഴ്: സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പഞ്ചായത്തായി മലയിന്‍കീഴിനെ പ്രഖ്യാപിച്ചു. ഇലക്ട്രിക് സെക്ഷനുകളില്‍ കഴിഞ്ഞ 20വരെ ലഭിച്ച അപേക്ഷകളിലാണ് സമയബന്ധിതമായി തീര്‍പ്പുണ്ടാക്കിയത്. ഇതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചു. മലയിന്‍കീഴ്, പേയാട്, മാറനല്ലൂര്‍, ബാലരാമപുരം എന്നീ സെക്ഷനുകളാണ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ-–സാമുദായിക സംഘടനകള്‍, വ്യാപാരികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: