എല്ലാ ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താനാവില്ല - ചെന്നിത്തല

Saturday 9 July 2011 3:48 pm IST

കൊച്ചി: ധനമന്ത്രി കെ.എം മാണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പതിനാലു ജില്ലകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തില്‍ ഊന്നിയുള്ള ജനക്ഷേമ ബജറ്റാണ് കെ.എം. മാണി അവതരിപ്പിച്ചത്. എം.എല്‍.എമാരുടെ എല്ലാ ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ന്യായമായ ആവശ്യങ്ങള്‍ ബജറ്റ് ബജറ്റ് പ്രഖ്യാപനവേളയില്‍ പരിഗണിക്കുമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു. എം.എല്‍.എമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എയുടെ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചടങ്ങില്‍ പങ്കെടുക്കാനാ‍ണ് രമേശ് ചെന്നിത്തല എത്തിയത്.