കോഴിക്കോട്: ഡിവൈഎഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ തടയാന്‍ ശ്രമിച്ചെ ന്നാരോപിച്ച് പോലീസ് എടുത്ത കേസില്‍ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു. ബിജെപി പ്രവര്‍ത്തകരാ യ പി. വേലായുധന്, പി.എം. സുരേഷ്, എം. പ്രകാശന്, പി.സി. അഭിലാഷ്, സുരേഷ് ബാബു, ഇ. സാലു എന്നി വര്‍ക്കെതിരെ ചേവായൂ ര്‍ പോലീസെടുത്ത കേസി ലാണ് കോടതിവിധി. പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. ഇ. ബാലന് ഹാജരായി.
രണ്ടു വര്‍ഷം മുന്‍പ് പറമ്പില്‍ ബസാറില്‍ ഡിവൈഎഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിവല്‍ അന്‍പതോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ പ്രകടനവുമായെത്തി വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടാവുന്ന രീതിയില്‍ സഞ്ചരിക്കുകയും മനപൂര്‍വ്വം കലാപമുണ്ടാക്കുവാന്‍ ശ്രമിച്ചു എന്നുമായി രുന്നു പോലീസ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: