തൊട്ടില്‍പാലം: കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ദളിത് യുവതിയുടെ മരണവുമായി ബന്ധപെട്ട പോലീസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കുറ്റിയാടി നിയോജക മണ്ഡലം മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ രാജന് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ: രമ്യാ മുരളി മുഖ്യ പ്രഭാഷണം നടത്തി.
മഹിളാ മോര്‍ച്ച കുറ്റിയാടി മണ്ഡലം പ്രസിഡണ്ട് ഗീത അദ്ധ്യക്ഷത വഹിച്ചു. അഖില. ബിന്ദുചാലില്‍, തങ്കം, ഇന്ദിര, രഹ്ന നിട്ടുര്‍. ബീന കടമേരി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഡിസംബര്‍ പതിനൊന്നിനാണ് കുറ്റിയാടി കെഎംസി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനും കോട്ടയം സ്വദേശിനിയുമായ ആതിര എന്ന പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: