കല്യാണ്‍: മുംബൈയില്‍ ട്രെയിന്‍ പാളം തെറ്റി. കുര്‍ളയില്‍ നിന്നും അംബേര്‍ നാഥിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ് കല്യാണിന് സമീപം വച്ച് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഇന്ന് പുലര്‍ച്ചെ 5.53നാണ് അപകടം നടന്നത്. ഇതേത്തുടര്‍ന്ന് മധ്യ റെയില്‍വേയുടെ ചില റൂട്ടുകളില്‍ ട്രെയിന്‍ ഗതാഗതം താളം തെറ്റി. കല്യാണ്‍ – കജ്രത് ലൈനില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. മറ്റുചിലത് വഴിതിരിച്ച് വിടുകയും ചെയ്തു.
റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: