കേന്ദ്രമന്ത്രിയുടെ വീടിനുനേരെ ഗ്രനേഡ് ആക്രമണം

Thursday 29 December 2016 1:04 pm IST

ഗോഹത്തി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയിന്റെ വീടിനു നേരെ ഗ്രനേഡ് ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു സംഭവം. അസമിലെ നാഗാവിലുള്ള വീടിനു നേരെ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ മന്ത്രിയുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞുടന്‍ സ്ഥലത്തെത്തിയ സുരക്ഷ സേന ഗ്രനേഡ് നിര്‍വീര്യമാക്കി. സംഭവത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.