പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും

Thursday 29 December 2016 2:29 pm IST

ന്യൂദല്‍ഹി: പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇതു സംബന്ധിച്ച് വാര്‍ത്ത ട്വീറ്റ് ചെയ്തത്. നവംബര്‍ എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് 500 1000 രൂപ നോട്ടുകള്‍ അസാധു ആക്കികൊണ്ടുള്ള കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നവംബര്‍ എട്ടിന് പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു.കള്ളപ്പണത്തെയും അഴിമതിയും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.