കൊല്ലം: ചവറ സബ് ജില്ലാ കലോത്സവത്തില്‍ അപ്പീല്‍ അനുവദിക്കാത്തതിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. സെക്കന്‍ഡ് എ ഗ്രേഡും തേഡ് എ ഗ്രേഡും ലഭിച്ച പല കുട്ടികള്‍ക്കും അപ്പീല്‍ നിരസിച്ചതാണ് പരാതിക്ക് കാരണം. ഒരു സ്ഥാനവുമില്ലാത്ത കുട്ടികള്‍ക്കുവരെ അപ്പീല്‍ അനുവദിച്ചപ്പോഴാണിതെന്ന് രക്ഷിതാക്കളായ ബി.രാധാകൃഷ്ണപിള്ള, എസ്.ഗീതയും നൃത്താദ്ധ്യാപകനും പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഒരു നൃത്താദ്ധ്യാപകന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കിയ ആളാണ് ജഡ്ജായി വന്നതെന്നും പരാതിയുണ്ട്. കേരളനടനത്തിനടക്കം അര്‍ഹതയില്ലാത്തവരാണ് വിധികര്ത്താക്കളായതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: