സിഡ്നി : ക്രിസ്മസ് ദിനത്തില്‍ ആസ്ട്രേലിയയില്‍ നിന്നും 360 മില്യണ്‍ ഡോളറിന്റെ (2450കോടി) മയക്കു മരുന്ന് പിടിച്ചു. ആസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിത്. മയക്കുമരുന്ന് കടത്തിയതിന് മുന്‍ ദേശീയ റഗ്ബി താരം ഉള്‍പ്പടെ 15 പേരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പോലീസിന്റെ തെരച്ചിലിലാണ് ഇത്രയും മയക്കു മരുന്ന് കണ്ടെത്തിയതെന്ന് 9 ന്യൂസ് ആസ്ട്രേലിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് (എഎഫ്പി) ന്യൂ സൗത്ത് വെയ്ല്‍സ് സ്റ്റേറ്റ് പോലീസ് എന്നിവര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അേന്വഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: