കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് നഗരത്തില്‍ സിഖ് സമുദായത്തലവന് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. മൂന്ന് മാസത്തിനിടയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ലാല ഡെല്‍ സോസ് ആണ് ഇന്നലെ രാവിലെ കൊല്ലപ്പെട്ടത്.
അഞ്ച് വര്‍ഷം മുമ്പ് ഇത്തരത്തിലൊരു ആക്രമണം ഇദ്ദേഹത്തിന്റെ നേര്‍ക്ക് ഉണ്ടായെങ്കിലും അന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
താലിബാന്റെ ആക്രമണത്തെത്തുടര്‍ന്ന് ഭൂരിഭാഗം സിഖ്കാരും ഇവിടെ നിന്നും വിട്ടുപോയി. ഇപ്പോള്‍ മൂന്ന് കുടുംബങ്ങള്‍ മാത്രമാണിവിടെയുള്ളത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 99% ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തിരുന്നു. 1980ല്‍ സിഖ്, ഹിന്ദു ജനസംഖ്യ 2,20,000 ആയിരുന്നു. ഇപ്പോള്‍ 1350 സിഖ്, ഹിന്ദുക്കള്‍ മാത്രമാണ് അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: