കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഇലപ്പേന്‍ സാന്നിധ്യം കണ്ടെത്തിയത് കര്‍ഷകരെ ആശങ്കയിലാക്കി. മുപ്പത് ദിവസം വരെ പ്രായമായ നെല്‍ച്ചെടികളിലാണ് ഇലപ്പേന്‍ കണ്ടെത്തിയത്.
ഇതിനു പുറമേ കാവാലം കൃഷി ഭവന് പരിധിയിലെ മംഗലം കായല്‍, തകഴിയിലെ തെന്നടി മുണ്ടകം, വീയപുരത്തെ പ്രയാറ്റുകേരി –മണിയംകരി പാടശേഖരങ്ങളില്‍ ബ്ലാസ്റ്റ് രോഗ ബാധയും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ വരിനെല്ലിലാണു രോഗമുണ്ടായിരിക്കുന്നത്.
ഗബാധയുണ്ടായ വരിനെല്ലുകള്‍ പറിച്ചു മാറ്റാന്‍ കര്‍ഷകര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇലപ്പേന്‍ നിയന്ത്രിക്കാന്‍ ഇലത്തുമ്പ് മുങ്ങത്തക്ക വിധത്തില്‍ പാടശേഖരത്ത് വെള്ളം കയറ്റണം.
മിത്രകീടങ്ങള്‍ ധാരാളമുള്ളതിനാല്‍ യാതൊരുവിധ കീടപ്രയോഗവും കര്‍ഷകര്‍ നടത്തരുതെന്നു മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: