തിരുവനന്തപുരം: പാക്കിസ്ഥാനിലെ സൈബര്‍ ആക്രമണകാരികള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്തതിന് ശക്തമായ തിരിച്ചടിയുമായി കേരളത്തിലെ സൈബര്‍ ഗ്രൂപ്പ്.
‘മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്’ എന്ന പേരിലുള്ള കേരളത്തിലെ സൈബര്‍ വിദഗ്ധര്‍ പാക്കിസ്ഥാന് എയര്‍പോര്‍ട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇതിന് ശേഷം സൈറ്റ് ലോഗ് ചെയ്യുന്നതിനുള്ള രീതി പറഞ്ഞ് കൊടുത്ത് മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്തു. പാക്കിസ്ഥന് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍ക്കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൈറ്റാണ് മലയാളികള്‍ ഹാക്ക് ചെയ്തത്.
സൈറ്റിന്റെ പാസ്വേഡ് മാറ്റി ‘മലയാളീസ്’ എന്നാക്കുകയും ലോഗിന്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ലോഗിന്‍ വിവരങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇട്ടശേഷം പൊങ്കാലയിടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: