മോട്ടോര്‍ വാഹന വകുപ്പിന്റെ ജീപ്പ് അപകടത്തില്‍പെട്ടു

Thursday 29 December 2016 9:39 pm IST

പീരുമേട്: നിയന്ത്രണം വിട്ട മുണ്ടക്കയം ആര്‍ടിഒ ഓഫീസിലെ ബൊലേറോ ജീപ്പ് കൊല്ലം- തേനി ദേശീയപാതയില്‍ അപകടത്തില്‍പെട്ടു. ഇറക്കം ഇറങ്ങുന്നതിനിടെ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിജിന്‍ബോസ് (45), വാഹനത്തിന്റെ ഡ്രൈവര്‍ മുണ്ടക്കയ അഞ്ചാമൈല്‍ സ്വദേശി സന്തോഷ് (30) എന്നിവര്‍ക്കാര്‍ പരിക്കേറ്റത്. ശബരിമല സീസണിന്റെ ഭാഗമായുള്ള സേഫ് സോണില്‍ ഉള്‍പെട്ട ജീപ്പാണ് ഇന്നലെ വൈകിട്ട് 4.30 ന് അപകടത്തില്‍പെട്ടത്. പതിവ് പട്രോളിങ്ങിനിടെ പെരുവന്താനത്തിന് സമീപം 40-ാം മൈലിലാണ് അപകടം നടന്നത്. കയറ്റം കയറി വരുകയായിരുന്ന മിനിലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിന്നാലെ എത്തിയ കാറും ജീപ്പിലിടിച്ചു. വാഹനത്തിന്റെ മുന്‍വശത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.