കുരുമുളക് മോഷണം; ഒരാള്‍ പിടിയില്‍

Thursday 29 December 2016 9:40 pm IST

കുമളി: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ എസ്റ്റേറ്റില്‍ നിന്നും പച്ചക്കുരുമുളക് മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍. മൂങ്കലാര്‍ പുതുവലില്‍ മാരിയപ്പ(48)നെയാണ് കുമളി പോലീസ് പിടികൂടിയത്. ഇരുപത് കിലോ പച്ചക്കുരുമുളകും പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു. മൂങ്കലാറിലെ എസ്റ്റേറ്റില്‍ നിന്നും ബുധനാഴ്ച്ച രാത്രിയില്‍ പ്രതി കുരുമുളക് പറിക്കുന്നത് വാച്ചറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാച്ചര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ മാരിയപ്പന്‍ തട്ടി മാറ്റി ഓടുകയായിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമളി എസ്‌ഐ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രതിയെ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. സമീപവാസിയായ പ്രതി ഇതിന് മുന്‍പും കുരുമുളക് മോഷ്ടിച്ചതായി വിവരമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജ രാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.