ഇടുക്കി: നോട്ട് നിരോധനത്തിനെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മനുഷ്യ ചങ്ങല ജില്ലയില്‍ ദയനീയമായി പരാജയപ്പെട്ടു. ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങല ചെറുതോണി നഗരം പൂര്ണമാക്കാന് കഴിഞ്ഞില്ല. അടിമാലിയിലും മനുഷ്യ ചങ്ങലയെ ജനം പിന്തള്ളി. മറയൂര്‍, കാന്തല്ലൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളുടെ പരിപാടി മറയൂര്‍ ടൗണില്‍ മാത്രം നടത്താനേ സിപിഎമ്മിന് കഴിഞ്ഞുള്ളൂ.
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമായ തൊടുപുഴയില്‍ പല നേതാക്കളും മനുഷ്യ ചങ്ങലയില്‍ നിന്നും വിട്ട് നിന്നു. തൊടുപുഴയില്‍ നിന്നും ആരംഭിച്ച മനുഷ്യ ചങ്ങല വെങ്ങല്ലൂര്‍ വരെയാണ് നിശ്ചയിച്ചിരുന്നത്. തൊടുപുഴ നഗരത്തില്‍ പോലും പൂര്ണമാക്കാന് പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. കട്ടപ്പനയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
മനുഷ്യ ചങ്ങലയ്ക്കേറ്റ കനത്ത പരാജയം നോട്ട് നിരോധനത്തെ ജനങ്ങള്‍ അനുകൂലിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: