അരവിന്ദ കീര്‍ത്തിമുദ്ര 31ന് പി. പരമേശ്വരന് സമര്‍പ്പിക്കും

Thursday 29 December 2016 10:22 pm IST

കോട്ടയം: പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അരവിന്ദ കീര്‍ത്തിമുദ്ര ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് 31ന് സമര്‍പ്പിക്കും. സ്വര്‍ണ്ണ മുദ്രയും കീര്‍ത്തിഫലകവും അടങ്ങുന്ന പുരസ്‌കാരം അരവിന്ദ വിദ്യാമന്ദിരത്തില്‍ നടക്കുന്ന സപ്താഹവേദിയില്‍ രാവിലെ 11.30ന് സ്വാമി ഉദിത് ചൈതന്യ നല്‍കും. സി.എന്‍. പുരുഷോത്തമന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാദരണ സഭയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍ എന്നിവര്‍ ആശംസകള്‍ നേരും. ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പി. പരമേശ്വരന്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സാംസ്‌കാരികരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് കീര്‍ത്തിമുദ്ര സമര്‍പ്പിക്കുന്നത്. ആതുരസേവനരംഗത്തെ മികവ് പരിഗണിച്ച് ഡോ. ടി. കെ. ജയകുമാറിനാണ് കഴിഞ്ഞവര്‍ഷം കീര്‍ത്തിമുദ്ര നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.