പത്തനംതിട്ട : മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്രയില്‍ പന്തളം രാജപ്രതിനിധിയായി പി.ജി.ശശികുമാര്‍ വര്‍മ്മയെ നിശ്ചയിച്ചതായി കൊട്ടാരം പ്രതിനിധി രാജരാജ വര്‍മ്മ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പന്തളം വലിയകോയിക്കല്‍ പന്തപ്ലാവില്‍ കൊട്ടാരത്തില്‍ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂര്‍ പാറ്റിയാല്‍ ഇല്ലത്ത് ഗോദശര്‍മ്മന്‍ നമ്പൂതിരിയുടെയും മകനാണ് . ഡെപ്യൂട്ടി സെക്രട്ടറിയായി റിട്ടയര്‍ ചെയ്തു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റാണ്.
കേരളക്ഷത്രിയ സഭയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്, മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്, മഹാകവി പന്തളം സ്മാരക സമിതി വൈസ്പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ മീരാ വര്‍മ്മയാണ് ഭാര്യ. സംഗീതാ നരേന്ദ്രവര്‍മ്മ, അരവിന്ദ് വര്‍മ്മ, മഹേന്ദ്രവര്‍മ്മ എന്നിവര്‍ മക്കളും ആര്.നരേന്ദ്രവര്‍മ്മ മരുമകനുമാണ്.
പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍.നാരായണവര്‍മ്മ, അംഗം രാഘവവര്‍മ്മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: