കോട്ടയം: എം.സി.റോഡിന്റെ നവീകരണത്തിന്റെ മറവില്‍ ചിങ്ങവനം കവലയ്ക്ക് സമീപം കരിപ്പാടം നിലംനികത്തല്‍ സ്ഥലം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നാട്ടകം വില്ലേജോഫീസറുമായി ചര്‍ച്ച നടത്തി. തഹസീല്‍ദാരെയും ജില്ലാ കളക്ടറെയും വിഷയം ധരിപ്പിക്കാമെന്ന് വില്ലാജാഫീസര് ഉറപ്പ് നല്കി.
അനധികൃതമായി നികത്തിയ കരിപ്പാടം പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ജില്ലാ സെക്രട്ടറി ശരത്ത് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗോപന്, സാനു, ജോമോന് പനച്ചിക്കാട്, പ്രവീണ്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: