നാവായിക്കുളം: കോണ്‍ഗ്രസ് ഭരിക്കുന്ന സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തില്‍ സെക്രട്ടറിയില്ലാത്തിനാല് ഓഫീസ് സംവിധാനം താളം തെറ്റുന്നു. സെക്രട്ടറി മാറി പുതിയ സെക്രട്ടറി എത്തിയെങ്കിലും ഒരു ദിവസത്തിനുശേഷം അദ്ദേഹവും മാറി. അതിനുശേഷം പുതിയ സെക്രട്ടറി എത്തിയില്ല. വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍ എത്തുന്ന സാധാരണക്കാര്‍ ശരിക്കും ബുദ്ധിമുട്ടുന്നു. സെക്രട്ടറിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ ചെയ്യേണ്ട അസിസ്റ്റന്റ് സെക്രട്ടറിയും മാറിപ്പോയി. സൂപ്രണ്ടും ഇല്ല. ദൈനംദിന കാര്യങ്ങള്‍ പോലും പഞ്ചായത്തില്‍ നടക്കുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് സെക്രട്ടറിമാരാണ് പഞ്ചായത്തില്‍ മാറിമാറി വന്നത്. പുതിയ ഭരണസമിതി അധികാരത്തില്‍ എത്തിയതിന് ശേഷം പഞ്ചായത്തില്‍ നടക്കുന്ന അഴിമതിക്ക് എതിരെ ബിജെപി ശക്തമായ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച കൂടിയ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്ക്കരിച്ച് ബിജെപി മെമ്പര്‍മാരായ ദീപ, സുനിത എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: