തിരുവനന്തപുരം: പുനലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ ജീവകാരുണ്യ സംഘടനയായ രത്നമ്മ മാത്യു ഫൗണ്ടേഷന്റെ അഞ്ചാം വാര്‍ഷികവും രത്നമ്മ മാത്യു സ്നേഹദീപം പുരസ്കാര സമര്‍പ്പണവും ‘ഹൃദയസ്പര്‍ശം’ പദ്ധതി ഉദ്ഘാടനവും 31ന് രാവിലെ 10ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുമെന്നു ഫൗണ്ടേഷന് ചെയര്മാന് എസ്. ലെനിന്‍രാജ്, കോ-ഓര്‍ഡിനേറ്റര്‍ എം. ക്രിസ്തുദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും ഹൃദയസ്പര്‍ശം പദ്ധതി ഉദ്ഘാടനവും രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പ്രൊഫ. പി.ജെ. കുര്യന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: